mathrubhumi.latestnews.rssfeed

Public RSS Widgets

 

 • ‘മുഖ്യമന്ത്രി ഒരുനിമിഷം പാർട്ടി സെക്രട്ടറിയായി’- കാനം
 • തിരുവനന്തപുരം: സർക്കാർകാര്യം വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ അദ്ദേഹം ഒരു പാർട്ടി സെക്രട്ടറിയായി മാറിയത് ഉചിതമായില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചരിത്രവസ്തുതകൾ മറന്നുപോയാലും അത് സത്യമല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ അമ്പേ തോൽപ്പിച്ച് ഇടതുപക്ഷച്ചായ്‌വുള്ള ഒരു സർക്കാർ രൂപവത്കരിക്കാനുള്ള ഞങ്ങളുടെ ഈ ഉദ്ദേശ്യംതന്നെയാണ് ചന്ദ്രശേഖരൻ മാതൃഭൂമിയിൽ അന്നെഴുതിയ ലേഖനത്തിലുമുള്ളത്.ലീഗ് ബന്ധം സി.പി.എമ്മിനില്ലെന്നും സി.പി.ഐ.ക്ക് ഉണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് വ്യാഴാഴ്ച കാനം ഇക്കാര്യം പറഞ്ഞത്. 1965-ൽ എന്താണ് സംഭവിച്ചതെന്ന് ഇ.എം.എസ്. എഴുതുകയും അത് ചിന്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിങ്ങനെയാണ് എന്നുപറഞ്ഞ്, കാനം ലേഖനത്തിന്റെ ഭാഗം പത്രസമ്മേളനത്തിൽ വായിക്കുകയും ചെയ്തു.‌സി.പി.എം. ഒറ്റയ്ക്കാണ് മത്സരിച്ചത് എന്നുപറയരുതെന്ന് കാനം പറഞ്ഞു. 29 സീറ്റുകളിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുമായി ധാരണയുണ്ടാക്കിയിരുന്നുവെന്ന് ഇ.എം.എസ്. തന്നെ പറഞ്ഞിട്ടുണ്ട്. അതിൽ 13 ഇടത്ത് അവർ ജയിച്ചു. ലീഗുമായി ചേർന്ന് നിർത്തിയ സ്വതന്ത്രരിൽ ആറുപേർ ജയിച്ചു. ഇതിൽ അഞ്ചുപേരും തിരിച്ച് ലീഗിൽ പോയി. ഇതൊക്കെ കേരളത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രമാണ്. അത് മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നില്ല. അദ്ദേഹം അത് മറച്ചുവെക്കുകയാണ് ചെയ്തത്. ഒറ്റയ്ക്ക് മത്സരിച്ചാണ് ജയിച്ചതെന്ന് പറയുന്നത് ശരിയല്ല. ധാരണയുണ്ടാക്കിയാണ് മത്സരിച്ചത്, അങ്ങനെയാണ് അത്രയും സീറ്റുകിട്ടിയതും. അത് ചരിത്രമാണ്. സത്യവുമാണ് -കാനം പറഞ്ഞു. ഇ.എം.എസ്. എഴുതിയത്‘മുസ്‌ലിം ലീഗുമായും ഞങ്ങളുമായും ചില തിരഞ്ഞെടുപ്പ് ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥികളെ നിർത്താനും അവരെ സഹായിക്കാനുമാണത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്-രണ്ട്, ഗുരുവായൂർ, മട്ടാഞ്ചേരി ഇവിടെയൊക്കെ ഈ ധാരണകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചത്. ലീഗിനോട് സംഘടനാപരമായിത്തന്നെ ബന്ധമുള്ളവർക്കും പിന്തുണനൽകി. ഇങ്ങനെ 133 നിയോജക മണ്ഡലങ്ങളിൽ 12-20 മണ്ഡലങ്ങളിൽ ഞങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. വിമോചനസമരം നടത്തുകയും അതിന് നേതൃത്വം നൽകുകയും ചെയ്തവർ രൂപവത്കരിച്ചിട്ടുള്ള കർഷകത്തൊഴിലാളി പാർട്ടി, മലനാട് കർഷകയൂണിയൻ എന്നിവയുമായും ഞങ്ങൾ യോജിച്ച് പ്രവർത്തിച്ചിരുന്നു’.

 • സ്വർണക്കടത്തിലേക്ക് നയതന്ത്രവും വലിച്ചിഴയ്ക്കുന്നു
 • കൊച്ചി: നയതന്ത്ര ബാഗിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് കേസിൽ യു.എ.ഇ. കോൺസുലേറ്റിനുമേൽ കുറ്റം ചാർത്താനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം സ്വപ്നയുടെ ഭാഗത്തുനിന്നുണ്ടെന്ന് നിയമവൃത്തങ്ങൾ. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രവിഷയമാക്കി മാറ്റി കേസിൽനിന്ന് രക്ഷപ്പെടുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തുന്നത്. താനല്ല കോൺസുലേറ്റാണ് സ്വർണം കടത്തിയതിന് ഉത്തരവാദിയെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. 1961-ലെ വിയന്ന കൺവെൻഷൻ നയതന്ത്ര പ്രതിനിധികൾക്ക് ഉറപ്പുവരുത്തുന്ന പരിരക്ഷ അടക്കമുള്ള വിഷയം ഉൾപ്പെടുത്തിയാണ് സ്വപ്നയുടെ ഹർജി. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ. രാംകുമാറിനെ ഹാജരാകാൻ നിയോഗിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി. വിജയകുമാറിനൊപ്പമായിരിക്കും വെള്ളിയാഴ്ച ജാമ്യ ഹർജി പരിഗണിക്കുമ്പോൾ അദ്ദേഹം ഹാജരാകുക. വ്യാഴാഴ്ച വൈകീട്ടാണ് കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചത്.ജസ്റ്റിസ് അശോക്മേനോന്റെ ബെഞ്ചാണ് വെള്ളിയാഴ്ച ജാമ്യഹർജി പരിഗണിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയ കേസായതിനാൽ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനിടയിലാണ് കോൺസുലേറ്റിന്റെമേൽ കുറ്റങ്ങൾ ചാരാനുള്ള നീക്കം നടത്തുന്നത്. കോൺസുലേറ്റിലെ കീഴ്ജീവനക്കാരെ ചോദ്യം ചെയ്യുന്നതിൽപോലും നയതന്ത്രപരമായ ഒട്ടേറെ തടസ്സങ്ങളുണ്ട്. അത് മനസ്സിലാക്കിയാണ് കോൺസൽ ജനറൽ പറഞ്ഞപ്രകാരം പ്രവർത്തിക്കുകമാത്രമാണ് താൻ ചെയ്തതെന്ന് സ്വപ്നയുടെ ജാമ്യഹർജിയിൽ പറയുന്നത്. നയതന്ത്ര സംരക്ഷണം ഉള്ളതിനാൽ കോൺസൽ ജനറലിന്റെ മൊഴിയെടുക്കുക അടക്കമുള്ള കാര്യങ്ങൾ അസാധ്യമാണ്. കോൺസുലേറ്റുമായി തനിക്ക് ഇപ്പോൾ യാതൊരു ബന്ധവുമില്ലെന്ന് സമ്മതിച്ചുകൊണ്ടുതന്നെയാണ് കോൺസൽ ജനറലിന്റെ നിർദേശപ്രകാരമാണ് താൻ കസ്റ്റംസ് കമ്മിഷണറെ വിളിച്ച് ബാഗ് വൈകാനുള്ള കാരണത്തെക്കുറിച്ച് തിരക്കിയതെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, ഹർജിയിൽ താൻ കസ്റ്റംസിനെ വിളിച്ചു എന്നു സമ്മതിക്കുന്നത് സ്വപ്നയ്ക്ക് തിരിച്ചടിയാണെന്നും നിയമവൃത്തങ്ങൾ വിലയിരുത്തുന്നുണ്ട്.

 • സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും; കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി
 • ന്യൂഡൽഹി: തിരുനവനന്തപുരം സ്വർണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ദേശീയ അന്വേഷണ ഏജൻസികളുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എൻഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നൽകിയത്. സ്വർണ കള്ളക്കടത്തിനു പിന്നിൽ ആരാണ്,സ്വർണം എവിടെനിന്ന് വന്നു, ആർക്കുവേണ്ടിയായിരുന്നു എത്തിച്ചത് തുടങ്ങിയ കാര്യങ്ങൾ എൻഐഎയുടെ അന്വേഷണത്തിൽ ഉൾപ്പെടും. സ്വർണ കള്ളക്കടത്ത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി കത്തയച്ചത്. Content Highlights:NIA permitted to probe thiruvananthapuram gold smuggling case

 • ഷാര്‍ജ ഉപഭരണാധികാരി അന്തരിച്ചു; ഷാര്‍ജയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം
 • ഷാർജ: ഷാർജ സുപ്രീം കൗൺസിൽ അംഗവും ഉപ ഭരണാധികാരിയുമായ ശൈഖ് അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം. ഉപ ഭരണാധികാരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഷാർജയിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനിൽനിന്ന് മൃതദേഹം ഷാർജയിൽ എത്തുന്നത് മുതലായിരിക്കും ദുഃഖാചരണം. ദേശീയപതാകകൾ പകുതി താഴ്ത്തിക്കെട്ടും. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മൊഹമ്മദ് അൽ ഖാസിമിയുടെ ഓഫീസാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഉപഭരണാധികാരിയുടെ വിയോഗത്തിൽ ഷാർജ ഭരണാധികാരിയുടെ ഓഫീസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഷാർജ ഭരണാധികാരി അനുശോചനം നേരിട്ട് സ്വീകരിക്കില്ലെന്ന് ഷാർജ മീഡിയാ ഓഫീസ് അറിയിച്ചു. പ്രത്യേക ഫോൺനമ്പറുകൾ ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്.

 • മഹേശന്റെ ആത്മഹത്യാ കേസ് ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് ക്രൈംബ്രാഞ്ച്
 • തിരുവനന്തപുരം: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യാ കേസ് ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് ക്രൈംബ്രാഞ്ച്. മഹേശന്റേതായി പുറത്തുവന്ന കത്തുകളിൽ ക്രൈംബ്രാഞ്ച് മേധാവി ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാമർശിച്ചതിനാൽ അന്വേഷണം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്ന് എഡിജിപി തച്ചങ്കരി ഡിജിപിക്ക് രേഖാമൂലം മറുപടി നൽകി. അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്ന് ലോക്കൽ പൊലീസ് ഡിജിപിക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് ഇതിന്മേൽ ക്രൈംബ്രാഞ്ചിനോട് ഡിജിപി തേടിയ അഭിപ്രായത്തിലാണ് തച്ചങ്കരി വിശദീകരണം നൽകിയിരിക്കുന്നത്. കെ കെ മഹേശന്റെ ആത്മഹത്യ കേസിലെ അന്വേഷണം വെള്ളാപ്പള്ളി നടേശനിലേക്ക് എത്തിയതോടെ, ലോക്കൽ പൊലീസിന് മേൽ സമ്മർദ്ദം ശക്തമായിരുന്നു. ഇതോടെയാണ് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറാമെന്ന നിലപാടിലേക്ക് മാരാരിക്കുളം പൊലീസ് എത്തിയത്. ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശനെയും സഹായി കെ എൽ അശോകനെയും ചോദ്യം ചെയ്ത ശേഷം കേസ് അന്വേഷണം നിലച്ചമട്ടായിരുന്നു. മൊഴികളും രേഖകളും പരിശോധിക്കാൻ സമയം വേണമെന്ന വിശദീകരണം മാത്രമാണ് പൊലീസ് ഒടുവിൽ നൽകിയത്. അന്വേഷണം അവസാനഘട്ടത്തിലെന്ന് ആവർത്തിച്ച പൊലീസിന് പക്ഷെ സമ്മർദ്ദം മൂലം മുന്നോട്ട് പോകാനായില്ല. ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണം മഹേശന്റെ കുടുംബവും ശക്തമാക്കി. ഇതോടെയാണ് പ്രത്യേക സംഘത്തെിനോ ക്രൈംബ്രാഞ്ചിനോ കേസ് കൈമാറണമെന്ന് മാരാരിക്കുളം സിഐ മേലുദ്യോഗസ്ഥർക്ക് കത്ത് നൽകിയത്. ഇതിനിടെ മൊഴിയെടുക്കാനെത്തിയ ലോക്കൽ പൊലീസ് കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിലെ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണവും ഉയർന്നു. പ്രത്യേക അന്വേഷണസംഘമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കാണാനുള്ള ശ്രമത്തിലാണ് മഹേശന്റെ കുടുംബം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. Content Highlights:kk maheshan suicide death- Crime branch says it does not want to take up the case

 • കോഴിക്കോട് ഈങ്ങാപ്പുഴയില്‍ വിദ്യാര്‍ഥിനി നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു
 • പുതുപ്പാടി: കോഴിക്കോട്, ഈങ്ങാപ്പുഴ കാക്കവയലിൽ വിദ്യാർഥിനി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. പായോണ കരികുളം കണ്ടത്തുംതൊടുകയിൽ ഫിലിപ്പിന്റെ (പാലാഴി) മകൾ മരിയയാണ് (18) നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചത്. ലിസ കോളേജിലെ വിദ്യാർഥിനിയാണ്. ഇവരുടെ ഫാമിന്റെ ആവശ്യാർഥം ഉള്ള 50 മീറ്റർ നീളവും 30 മീറ്റർ വീതിയും 20 അടി താഴ്ചയുമുള്ള കുളത്തിലാണ് സംഭവം. കുടുംബവും ഒന്നിച്ച് സ്ഥിരമായി നീന്തുന്നത് പതിവാണ്. പതിവു പോലെ കുടുംബവുമൊത്ത് കുളിക്കുന്നതിനിടെ കുളത്തിന്റെ നടുക്ക് വെച്ച് മരിയയെ കാണാതാവുകയായിരുന്നു. ഇന്ന് വൈകുന്നേരം 6:30 നും 7 മണിക്കും ഇടയിലാണ് സംഭവം. കുടുംബത്തിലെ അഞ്ചു പേരടങ്ങുന്ന സംഘമാണ് നീന്തലിനുണ്ടായിരുന്നത്. ഇതിനിടെ കുളത്തിന്റെ നടുക്ക് വെച്ച് മരിയ താഴ്ന്ന് പോവുകയായിരുന്നു. ഫയർ ഫോഴ്സും സന്നദ്ധ സംഘടനപ്രവർത്തകരുംനാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് 9 മണിയോടെ മൃതദേഹം കണ്ടെത്തിയത്. Content Highlights: College student drowns in swimming pool in Kozhikode

 • നേപ്പാളിലെ ടിവി ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തി
 • കാഠ്മണ്ഡു: അതിർത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യൻ വാർത്താ ചാനലുകൾക്ക് അപ്രതീക്ഷിത നിരോധനം ഏർപ്പെടുത്തി നേപ്പാളിലെ ടെലിവിഷൻ ഓപ്പറേറ്റർമാർ. ഇന്ത്യൻ വാർത്താ ചാനലുകൾ നേപ്പാൾ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാണ് അവരുടെ ആരോപണം. വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ നേപ്പാൾ സർക്കാർഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ ഇന്ന് വൈകുന്നേരം മുതൽ ഇന്ത്യൻവാർത്താ ചാനലുകൾസംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ചുവെന്ന് നേപ്പാളിലെ ഒരു ചാനൽ ഓപ്പറേറ്റർ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നേരത്തെ, നേപ്പാൾ സർക്കാരിനും പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്കും എതിരായ അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ ഇന്ത്യൻ മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന് ഉപമുഖ്യമന്ത്രിയും നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി വക്താവുമായ നാരായൺ കജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചാനലുകളുടെസംപ്രേഷണം ഓപ്പറേറ്റർമാർ അവസാനിപ്പിച്ചത്. Content Highlights: Nepal's cable TV operators take Indian news channels off air

 • മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കോണ്‍ഗ്രസ് വക്താവുമായ സുഷ്മിത ദേവിന് കോവിഡ്‌
 • ഗുവാഹത്തി: മുൻ കോൺഗ്രസ് ലോക്സഭാ അംഗം സുഷ്മിത ദേവിന് കോവിഡ് 19 സ്ഥിരീകരിച്ചു. അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷയും പാർട്ടിയുടെ ദേശീയ വക്താവുമാണ് സുഷ്മിത. ഇവരെ സിൽച്ചാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 'എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങളൊന്നുമില്ല.' 48-കാരിയായ സുഷ്മിത ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വന്ദ്രയും സുഷ്മിതയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു. അതേസമയം തടവിൽ കഴിയുന്ന കർഷക നേതാവ് അഖിൽ ഗോഗോയ്ക്ക് കോവിഡ് സ്ഥികീരിച്ചെന്ന വാർത്ത അസം സർക്കാർ നിരസിച്ചു. ആരോഗ്യവകുപ്പിൽ നിന്ന് അത്തരം റിപ്പോർട്ടുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ദശരഥ് ദാസ് (ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ്) അറിയിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് കർഷക് മുക്തി സംഗ്രാം സമിതിയുടെ സ്ഥാപകനായ ഗോഗോയി തടവ് അനുഭവിക്കുന്നത്. ഏഴുമാസമായി തടവിലാണ് അദ്ദേഹം. 14,032 കോവിഡ് കേസുകളാണ് അസമിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുളളത്. 5,279 പേർ നിലവിൽ ചികിത്സയിലുണ്ട്. 24 പേർ മരിച്ചു. Content Highlights:former Congress Lok Sabha member Sushmita Dev has tested positive for coronavirus

 • മഹാരാഷ്ട്രയില്‍ ഇന്ന് 6,875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; തമിഴ്‌നാട്ടില്‍ 4,231 പുതിയ രോഗികള്‍
 • മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് 6,875 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,30,599 ആയി. 219 പേർകൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 9,667 ആയി. 4,067 പേർ മഹാരാഷ്ട്രയിൽ ഇന്ന് രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,27,259 ആയി. 93,652 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. അതിനിടെ, തമിഴ്നാട്ടിൽ ഇന്ന് 4231 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 65 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 126581 ആയി. ആകെ മരണം 1765 ആയി. 3994 പേർ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. 46652 ആണ് നിലവിൽ സംസ്ഥാനത്തെ ആക്ടീവ് കേസുകൾ. തമിഴ്നാട്ടിൽ ഇന്ന് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 12 പേർ കേരളത്തിൽനിന്ന് എത്തിയവരാണ്. വിദേശ രാജ്യങ്ങളിൽനിന്ന് വിമാനമാർഗം എത്തിയ 39 പേർക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പൽമാർഗം എത്തിയ മൂന്നുപേർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ചെന്നൈയിലാണ് കോവിഡ് ബാധിതർ ഏറ്റവുമധികം. 1,216 പേർക്കാണ് ചെന്നൈയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 73,728 ആയി. 2,700 പേർ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ ചെന്നൈയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 20,271 ആയി. Content Highlights:COVID: 6,875 tests positive today in Maharashtra

 • രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 62.09 ശതമാനമായി ഉയര്‍ന്നു
 • ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസമാകുന്നു. രോഗമുക്തരാകുന്നവരുടെ എണ്ണം വർധിച്ചതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 62.09 ശതമാനമായി വർധിച്ചു. സജ്ജീവ കേസുകളേക്കാൾഏതാണ്ട് രണ്ടിരട്ടിയോളം പേർ രാജ്യത്ത് രോഗമുക്തരായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ വ്യാഴാഴ്ച 24,897 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 487 പേരുടെ മരണവും സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21,129 ആയി. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 7,67,296 ആണ്. നിലവിൽ 2,69,789 പേരാണ് ചികിത്സയിലുള്ളത്. 4,76,978 പേർ രോഗമുക്തരായി. നേരത്തെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ തോത് ലോകശരാശരിയെ അപേക്ഷിച്ച് വളരെ കുറവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ വ്യക്തമാക്കിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങളിൽ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനമെങ്കിലും പത്തു ലക്ഷത്തിൽ 538 കോവിഡ് ബാധിതർ എന്നാണ് രാജ്യത്തെ രോഗബാധിതരുടെ തോതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഏതാനും ചില മേഖലകളിൽ രോഗവ്യാപനം ഉയർന്ന തോതിൽ ഉണ്ടാകാം. എന്നാൽ രാജ്യം മൊത്തത്തിലെടുത്താൽ സാമൂഹ്യവ്യാപനം സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. Content Highlights: India's Covid-19 recoveries overshoot active cases, rate climbs to 62.09%

Powered by Web RSS